കോഴിക്കോട്: നടുവട്ടത്ത് വസ്ത്രശാലക്ക് തീപിടിച്ചു. റിലയൻസ് ട്രെൻഡ്സ് എന്ന കടയുടെ രണ്ടാം നിലയിലാണ് തീപിടിത്തമുണ്ടായത്.
തീ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. മീഞ്ചന്ത ഫയര്‍സ്റ്റേഷനില്‍ നിന്നും ബീച്ച് ഫയര്‍സ്റ്റേഷനില്‍ നിന്നുമെത്തിയ നാല് ഫയര്‍ഫോഴ്സ് യൂണിറ്റെത്തിയാണ് തീയണച്ചത്.
ഗ്ലാസ് പൊട്ടിച്ച് അകത്ത് കയറിയാണ് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ തീ അണച്ചത്. രണ്ടാം നിലയില്‍ നിന്ന് തീപടരുന്നത് കണ്ട ജീവനക്കാരാണ് ഫയര്‍ഫോഴ്സിനെ വിവരം അറിയിച്ചത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.