കോഴിക്കോട് : കോഴിക്കോട് ചേവരമ്പലത്ത് നാല് വയസ്സുകാരന് ജപ്പാൻജ്വരം സ്ഥിരീകരിച്ചു. ചേവരമ്പലം സ്വദേശിയായ കുട്ടിക്കാണ് അസുഖം സ്ഥിരീകരിച്ചത്.
തലവേദന, പനി, കഴുത്തുവേദന, വെളിച്ചത്തിലേക്കു നോക്കാനുള്ള കഴിവില്ലായ്മ തുടങ്ങിയ ലക്ഷണങ്ങളോടെ രണ്ടു ദിവസമായി സർക്കാർ മെഡിക്കൽ കോളജിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ ചികിത്സയിലായിരുന്നു കുട്ടി.
മെഡിക്കൽ കോളേജ് മൈക്രോബയോളജി വിഭാഗത്തിലാണ് രോഗം സ്ഥിരീകരിച്ചത്. കൂടുതൽ പരിശോധനയ്ക്കായി സാമ്പിൾ പൂനെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്കും അയച്ചിട്ടുണ്ട്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.