കൊയിലാണ്ടി: കോഴിക്കോട് കൊയിലാണ്ടിയില്‍ ട്രെയിൻ തട്ടി വിദ്യാർത്ഥിനി മരിച്ചു. കൊയിലാണ്ടി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് മെഡിക്കൽ ടെക്നോളജിയിലെ വിദ്യാർത്ഥിനിയായ പന്തലായിനി സ്വദേശി ദിയ ഫാത്തിമ (18) ആണ് മരിച്ചത്.
രാവിലെ 9:30ഓടെയാണ് സംഭവം. റെയില്‍ പാളം ക്രോസ് ചെയ്യുന്നതിനിടെ ട്രെയിനിന്റെ ഇൻസ്പെക്ഷൻ കോച്ച് തട്ടുകയായിരുന്നു. മാരാമുറ്റം തെരുവിന് സമീപമത്തുവെച്ചാണ് ദിയ ഫാത്തിമയയെ ട്രെയിൻ തട്ടിയത്. തലയ്ക്ക് പരിക്കേറ്റ കുട്ടിയെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.