തിരുവമ്ബാടി: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. പുല്ലൂരാംപാറ പൊന്നാങ്കയം നീണ്ടുക്കുന്നേല്‍ ബേബിയുടെ ഭാര്യ അനിത (54) ആണ് മരിച്ചത്. ശനിയാഴ്ച മുക്കത്ത് സ്കൂട്ടറിന് പിന്നില്‍ കാറിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് മാമ്പറ്റ കെഎംസിടി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കൂരാച്ചുണ്ട് കൂനമ്മാക്കല്‍ കുടുംബാംഗമാണ്. മക്കള്‍: ഡെലീന, ഡെലീഷ്, ഡാർവിൻ.
സഹോദരങ്ങള്‍: ബിനു ജോണ്‍ (തിരുവമ്ബാടി), നിഷി ജയിംസ് പുതുവള്ളിക്കല് (വെള്ളിമാട്കുന്ന്, കോഴിക്കോട്), ലോയിഡ് ജോണ്‍ (തിരുവമ്ബാടി). സംസ്കാരം ഇന്ന് 4.30ന് പുല്ലൂരാംപാറ സെന്റ് ജോസഫ്സ് പള്ളിയില്‍.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.