കോഴിക്കോട്: കോഴിക്കോട് സൗത്ത് ബീച്ചിന് സമീപം നീലത്തിമിംഗലത്തിന്റെ ജഡം അടിഞ്ഞു. അഴുകിയ നിലയിലാണ് ജഡം കരയ്ക്കടിഞ്ഞത്. ഏകദേശം പതിനഞ്ചടിയോളം നീളമുണ്ട്. മത്സ്യത്തൊഴിലാളികളാണ് കടലിൽ പൊങ്ങിക്കിടക്കുന്ന നീലത്തിമിംഗലത്തിന്റെ ജഡം കണ്ടെത്തിയത്. പിന്നീട് ശക്തമായ തിരമാലകളിൽ കരയ്ക്കടിഞ്ഞു.
കടൽത്തീരത്ത് കിടക്കുന്ന നീലത്തിമിംഗലത്തെ കാണാൻ നിരവധി നാട്ടുകാരാണ് സ്ഥലത്ത് എത്തുന്നത്. ആരോഗ്യ വകുപ്പ് അധികൃതരും സ്ഥലത്തെത്തിയിട്ടുണ്ട്. ഇന്ന് രാവിലെ എട്ടരയോടെയാണ് നീലത്തിമിംഗലത്തിന്റെ ജഡം കണ്ടെത്തിയതെന്ന് ലെെഫ് ഗാർഡ് പറഞ്ഞു. വെള്ളത്തിൽ പൊങ്ങിക്കിടന്ന ജഡം പിന്നീട് കരയ്ക്കടിയുകയായിരുന്നു. കപ്പൽ തട്ടിയോ അസുഖം മൂലമോ ആണ് തിമിംഗലം ചത്തതെന്ന് ലെെഫ് ഗാർഡ് പറഞ്ഞു. വനംവകുപ്പ് ഉദ്യോഗസ്ഥർ പോസ്റ്റ്മോർട്ടത്തിന് ശേഷം ജഡം മറവുചെയ്യും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.