കോഴിക്കോട് : കുന്ദമംഗലം കാരന്തൂരിൽ വൻ തീപിടുത്തം. ആർക്കും പരിക്കില്ല. കാരന്തൂർ മർക്കസിന് സമീപം പാലക്കൽ പെട്രോൾ പമ്പിന് മുൻ വശത്ത് പ്രവർത്തിക്കുന്ന ടി.വി.എസ് ഷോറൂമിനാണ് തീപിടിച്ചത്. ഇന്ന് ഉച്ചക്ക് ഒന്നരയോടെയാണ് അപകടം. ഏഴ് ഇരുചക്രവാഹനങ്ങള്‍ കത്തിനശിച്ചു.
ഓണം പ്രമാണിച്ച് ഇന്ന് സ്ഥാപനം പ്രവർത്തിച്ചിരുന്നു. ജീവനക്കാര്‍ ഭക്ഷണം കഴിക്കുമ്ബോഴാണ് ഷോറൂമിന് പിൻഭാഗത്തുനിന്ന് തീപടരുന്നത് ശ്രദ്ധയില്‍പ്പെട്ടത്. തീപടരുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ജീവനക്കാർ പുറത്തേക്ക് ഓടി രക്ഷപ്പെട്ടു. ഓഫീസിനകത്ത് ഉണ്ടായിരുന്ന ഫര്‍ണിച്ചറുകള്‍ കത്തിപ്പോയി. വെള്ളിമാട്കുന്നിൽ നിന്നും നരിക്കുനിയിൽ നിന്നും സ്ഥലത്തെത്തിയ ഫയർഫോഴ്സ് തീ നിയന്ത്രണ വിധേയമാക്കി. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് തീപ്പിടിത്തത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.