കോഴിക്കോട് : മുക്കം മുത്തേരിയില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടി പരുക്കേല്‍പ്പിച്ചു. ഇന്ന് വൈകിട്ട് 5.45 ഓടെയാണ് സംഭവം. മുക്കം നഗരസഭയിലെ പൂളപ്പൊയിൽ സ്വദേശി പൈറ്റൂളി ചാലിൽ മുസ്തഫയാണ് ഭാര്യ ജമീലയെ വെട്ടി പരിക്കേൽപ്പിച്ചത്.
മുസ്തഫയുടെ മുത്തേരിയിലെ അനുഗ്രഹ ഹോട്ടലിൽ വച്ചായിരുന്നു സംഭവം. ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ചതിനു ശേഷം മുസ്തഫ ഓടി രക്ഷപ്പെടുകയായിരുന്നു. മുക്കം പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. ഗുരുതര പരിക്കേറ്റ ജമീലയെ കെ.എം.സി.ടി ഹോസ്പിറ്റലിലേക്ക് മാറ്റി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.