കോഴിക്കോട്: സുഹൃത്തിന്റെ വീട്ടിലെ കിണറ്റിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. പുറമേരി സ്വദേശി സിദ്ധാർത്ഥ് ബാബുവിനെയാണ് (31) കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
വീട്ടുകാർ വെള്ളമെടുക്കുന്നതിനിടെയാണ് കിണറ്റിൽ മൃതദേഹം കണ്ടെത്തിയത്. വിവരം അറിഞ്ഞെത്തിയ നാട്ടുകാർ പോലീസിനെയും ഫയർഫോഴ്സിനെയും അറിയിക്കുകയായിരുന്നു. ഇതേത്തുടർന്ന് നാദാപുരം സിഐ ഇ വി ഫായിസ് അലിയുടെ നേതൃത്വത്തിൽ പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി. ഫയർഫോഴ്സ് കിണറ്റിൽ ഇറങ്ങി മൃതദേഹം പുറത്തെടുത്തു. നാദാപുരം പോലീസിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തി. മൃതദേഹം പിന്നീട് പോസ്റ്റ്മോർട്ടത്തിനായി വടകര ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
നാദാപുരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സിദ്ധാർഥ് ബാബുവിന്റെ മൊബൈൽ ഫോണും പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.