കോഴിക്കോട് ഓടിക്കൊണ്ടിരിക്കുന്ന കെഎസ്ആർടിസി ബസിനു തീപിടിച്ചു. എല്ലാ യാത്രക്കാരും സുരക്ഷിതരാണ്. കുന്ദമംഗലത്ത് നിന്നാണ് അപകടമുണ്ടായത്. തിരുവമ്പാടിയിൽ നിന്ന് കാലിക്കറ്റ് സർവകലാശാലയിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസിനാണ് തീപിടിച്ചത്. രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം.
മുക്കം റോഡിലെ സൈന ടവറിന് സമീപത്ത് എത്തിയപ്പോഴാണ് എൻജിനിൽ നിന്നും പുക ഉയരുന്നത് ഡ്രൈവറുടെ ശ്രദ്ധയിൽപെട്ടത്. ഡ്രൈവറായ മുക്കം സ്വദേശി ഉണ്ണിമോയിയുടെ സമയോചിതമായ ഇടപെടൽ മൂലം ബസ് നിർത്തി യാത്രക്കാരെ സുരക്ഷിതമാക്കി മാറ്റി.
ബസിന്റെ ഗിയർബോക്സിൽ നിന്ന് പുക ഉയരുകയും തുടർന്ന് തീപിടിക്കുകയുമായിരുന്നു. പിന്നീട് പോലീസ് എത്തി പരിശോധന നടത്തി. എൻജിൻ തകരാർ മൂലമാണ് തീപിടിത്തമുണ്ടായതെന്നാണ് പ്രാഥമിക വിലയിരുത്തൽ. തീപിടിത്തത്തിൽ ബസിന്റെ പകുതി സീറ്റുകളും നശിച്ചു. നാട്ടുകാരും ബസ് ജീവനക്കാരും സമീപത്തെ പോർട്ടർമാരും അടങ്ങുന്ന സംഘം തീയണക്കുകയായിരുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.