മാവൂർ: മാവൂർ മെഡിക്കൽ കോളേജ് റോഡിൽ തെങ്ങിലക്കടവിൽ ചരക്കുമായി പോയ ലോറി അപകടത്തിൽപ്പെട്ടു. അന്യസംസ്ഥാന രെജിസ്ട്രേഷൻ ഉള്ള വാഹനമാണ് അപകടത്തിൽ പെട്ടത്. മറ്റൊരു ലോറിക്ക് വഴി കൊടുക്കുന്നതിനിടെ റോഡിന്റെ ഒരു ഭാഗം ഇടിഞ്ഞാണ് അപകടം ഉണ്ടായത്. തൊട്ടടുത്തുള്ള വൈദ്യുതി പോസ്റ്റിൽ തട്ടി നിന്നത് കൊണ്ട് വലിയ അപകടം ഒഴിവായി.
ബിരിയാണി അരിയുമായി കോഴിക്കോട്ടേക്ക് പോകുന്ന വഴിയാണ് അപകടം. അരി മറ്റൊരു വാഹനത്തിലേക്ക് മാറ്റുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ആർക്കും പരിക്കില്ല.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.