ഓമശ്ശേരി : കൂടത്തായിൽ മിനിലോറി കടയിലേക്ക് പാഞ്ഞ് കയറി. മിനിലോറി നിയന്ത്രണം വിട്ട് അങ്ങാടിയിലുളള ബിസ്മി ചിക്കൻ കടയിലേക്കാണ് പാഞ്ഞുകയറിയത്. എടവണ്ണയിൽ നിന്ന് ലോഡ് ഇറക്കി ഇരിട്ടിയിലേയ്ക്ക് മടങ്ങുകയായിരുന്ന മിനിലോറിയാണ് അപകടത്തിൽപ്പെട്ടത്.
കട പൂർണമായും തകർന്നു. വാഹനത്തിലുണ്ടായിരുന്നവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഇന്ന് പുലർച്ചെയായിരുന്നു അപകടം.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.