കോഴിക്കോട് : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ബൈനറി സിനിമയുടെ സംവിധായകൻ അറസ്റ്റിൽ. കുറുവങ്ങാട് കേളമ്പത്ത് ജാസിക് അലി(36)നെയാണ് സാഹസികമായി പോലീസ് പിടികൂടിയത്.
ഇയാള്‍ ഒളിവില്‍ താമസിച്ചിരുന്ന നടക്കാവിലെ താമസ സ്ഥലത്ത് നിന്നും പോലീസിനെ കണ്ട് ഓടിയപ്പോള്‍ പിൻതുടര്ന്ന പോലീസ് സിനിമാ സ്റ്റൈലില്‍ ഇയാളെ പിടികൂടുകയായിരുന്നു. പെണ്‍കുട്ടിയുടെ അമ്മയെ ഭീഷണിപ്പെടുത്തിയ കേസില്‍ ഒന്നര മാസം മുമ്പ് അറസ്റ്റിലായിരുന്ന ഇയാള്‍ പിന്നീട് ജാമ്യത്തിലിറങ്ങിയിരുന്നു. ഇതിനിടയിലാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന വിവരം പൊലീസിന് കിട്ടിയത്. ഇയാളെ കോടതിയില്‍ ഹാജരാക്കി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.