അബഹ: കോഴിക്കോട് ചെറുപ്പ സ്വദേശി ഹൃദയാഘാതം മൂലം അബഹയിൽ മരിച്ചു. പയറര്തൊടിയില് ഖാലിദ് (45) ആണ് ഖമീസ് മുഷൈത്ത് ഹയാത്ത് ആശുപത്രിയിൽ മരിച്ചത്.
രണ്ട് വര്‍ഷം മുമ്ബാണ് ഇദ്ദേഹം ഖമീസില്‍ ഒരു ടോയ്സ് കമ്ബനിയില്‍ ജോലിയില്‍ പ്രവേശിച്ചത്. ആറ് മാസം മുമ്ബാണ് അവധിക്ക് നാട്ടില്‍ പോയി വന്നത്.
പിതാവ്: അബ്ദുല്റഹ്മാന്, മാതാവ്: ആമിന, ഭാര്യ: റശീദ (സജ്ന), മക്കള്‍: മുഹമ്മദ് ഇബ്രാസ്, മുഹമ്മദ് അനസ്, ഫാത്തിമ നജ, ഫാത്തിമ ജന, സഹോദരങ്ങള്‍: സക്കീര്‍, മുഹമ്മദലി, അസ്മ, ഖദീജ. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം അബഹയില്‍ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.