കോഴിക്കോട്: പന്തിരാങ്കാവ് പാലാഴിയിൽ സ്വകാര്യ ക്ലിനിക്കിലെ നഴ്സിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വയനാട് സുൽത്താൻബത്തേരി നെന്മേനി സ്വദേശി ഷഹല ബാനു (21) ആണ് മരിച്ചത്. പാലാഴി ഇക്ര കമ്മ്യൂണിറ്റി ഹോസ്പിറ്റലിലെ നഴ്സാണ്. ക്ലിനിക്കിന് മുകളിലെ താമസമുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. നെൻമേനി അരങ്ങാൽ ബഷീറിന്റെ മകളാണ്. ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്കായിരുന്നു സഹല ബാനുവിന്റെ ഡ്യൂട്ടി. എന്നാൽ ഏറെ നേരം കഴിഞ്ഞിട്ടും ഡ്യൂട്ടിക്ക് എത്താത്തതിനെ തുടർന്ന് സഹപ്രവർത്തകർ അന്വേഷിച്ച് താമസസ്ഥലത്തെത്തി. ആശുപത്രിക്ക് മുകളിലുള്ള കിടപ്പുമുറി അകത്ത് നിന്ന് കുറ്റിയിട്ട നിലയിലായിരുന്നു. വാതിൽ തകർത്ത് അകത്ത് കടന്നപ്പോഴാണ് സഹലയെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. പന്തീരാങ്കാവ് പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.