കോഴിക്കോട്: വടകര ഏറാമല പയ്യത്തൂരിൽ ഒന്നര വയസുകാരൻ തോട്ടില്‍ വീണ് മരിച്ചു.കണ്ടോത്ത് താഴക്കുനിയിൽ നൂർജഹാൻ – മുഹമ്മദ് ഷംജാസ് ദമ്പതികളുടെ മകന് മുഹമ്മദ് റൈഹാന്‍ ആണ് തോട്ടില്‍ വീണ് മരിച്ചത്. രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു അപകടം.
മൂത്ത സഹോദരൻ വീടിനടുത്തുള്ള കടയിൽ ബ്രഡ് വാങ്ങാൻപോയപ്പോൾ പിന്നാലെ സഹോദരനും വീട്ടുകാരും അറിയാതെ കുട്ടിയും പോയതായിരുന്നു. ഇന്നലെ പെയ്ത ശക്തമായ മഴയിൽ വീടിനടുത്തുള്ള ചെറിയ തോട് നിറഞ്ഞു കവിഞ്ഞിരുന്നു. സഹോദരന് പിന്നാലെ പോയ കുട്ടി സമീപത്തെ തോട്ടില്‍ കാല്‍വഴുതി വീഴുകയായിരുന്നു.
അടുത്തുള്ള കച്ചവടക്കാരനാണ് കുട്ടി വെള്ളത്തിൽ വീണത് കണ്ടത്. ഉടൻ വടകര ഗവ. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ഗവ. ആശുപത്രിയിലേക്കു മാറ്റി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.