പ്രമേഹരോഗികള്‍ക്ക് കഴിക്കാന്‍ പറ്റുന്ന പലതരം ഭക്ഷണപദാര്‍ഥങ്ങളെപ്പറ്റി മിക്കവര്‍ക്കുമറിയാം. എന്നാല്‍, ഈ ചൂടുകാലത്ത് ശരീരത്തിലെ ഷുഗറിന്റെ അളവ് നിയന്ത്രിച്ചുകൊണ്ട് എന്തൊക്കെ പാനീയങ്ങള്‍ കുടിക്കാം വേനല്‍ക്കാലത്ത് ശരീരം തണുപ്പിക്കാന്‍ ഇടയ്ക്കിടയ്ക്ക് വെള്ളം കുടിക്കേണ്ടത് അത്യാവശമാണ്. അധികമധുരം കലരാത്ത, കലോറി കുറഞ്ഞ പാനീയങ്ങള്‍ വേണം ഇതിനായി തിരഞ്ഞെടെുക്കാന്. ശരീരത്തിലെ നിര്‍ജലീകരണം തടയാനും അമിത അളവിലെ ഗ്ലൂക്കോസിനെ മൂത്രത്തിലൂടെ പുറന്തള്ളാനും വെള്ളം കുടിക്കേണ്ടത് അത്യാവശമാണ്. പഞ്ചസാര ഉപയോഗിക്കാതെ നാരങ്ങാവെള്ളം കുടിക്കുന്നതും പ്രമേഹമുള്ളവര്‍ക്ക് നല്ലതാണ്.
പഴങ്ങള്‍ കൊണ്ടുള്ള ജ്യൂസില്‍ നാച്ചുറല്‍ ഷുഗറിന്റെ അളവ് വളരെ കൂടുതലായതിനാല്‍ പച്ചക്കറികള്‍ കൊണ്ടുള്ള ജ്യൂസാണ് പ്രമേഹക്കാര്‍ക്ക് നല്ലത് . ഇതിലൂടെ തങ്ങള്‍ക്കിഷ്ടപ്പെട്ട പച്ചക്കറികളെല്ലാം ജ്യൂസ് പരുവത്തില്‍ അകത്താക്കുകയും ചെയ്യാം. പ്രമേഹരോഗികള്‍ക്ക് പറ്റിയ മറ്റൊരു പാനീയമാണ് തേങ്ങാവെള്ളം. ഉണര്‍വ് നല്‍കുന്നതോടൊപ്പം ധാരാളം ന്യൂട്രിയന്റുകളും ഈ നാച്ചുറല്‍ പാനീയത്തില്‍ അടങ്ങിയിട്ടുണ്ട്. രക്തത്തിലെ ഷുഗറിന്റെ അളവ് നിയന്ത്രിക്കുന്ന ന്യൂട്രിയന്റുകളും ഇതിലടങ്ങിയിട്ടുണ്ട് എന്നതാണ് ഏറ്റവും നല്ല സവിശേഷത. എന്നാല്‍, അമിതമായി ഇത് കുടിക്കുന്നത് ഒഴിവാക്കണം
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.