കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ പ്രമുഖ റിയൽ എസ്റ്റേറ്റ് വ്യാപാരിയെ കാണാതായതായി പരാതി. ബാലുശേരി എരമംഗലം അട്ടൂര്‍ വീട്ടിൽ മാമിക്കയെയാണ് കാണാതായത്.
നടക്കാവ് പോലീസ് അന്വേഷണം ആരംഭിച്ചു. ഓഗസ്റ്റ് 22ന് ഉച്ചയോടെയാണ് ഇയാളെ കാണാതായത്. കഴിഞ്ഞ 21ന് കോഴിക്കോട് വെെ.എം.സി.എ ക്രോസ് റോഡിലുള്ള അപ്പാർട്ട്മെന്റിലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് വീട്ടിൽ നിന്ന് ഇറങ്ങിയത്.
പിന്നീട് ഫോണിൽ ബന്ധപ്പെടാൻ കഴിയാതെ വന്നപ്പോൾ ഭാര്യ റംലത്ത് പോലീസിൽ പരാതി നൽകി. തുടർന്ന് മൊബൈൽ ഫോണിൽ നടത്തിയ അന്വേഷണത്തിൽ 22 വരെ അത്തോളി പറമ്പത്ത്, തലക്കുള്ളത്തൂർ ഭാഗങ്ങളിൽ ഉണ്ടായിരുന്നതായി കണ്ടെത്തി. എന്നാൽ 22ന് ഉച്ചയോടെ ഫോൺ ലഭ്യമല്ലാതായി. ഈ സാഹചര്യത്തിലാണ് ഇപ്പോൾ അന്വേഷണം നടക്കുന്നത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









