കോഴിക്കോട് : പഞ്ചായത്തിലെ രണ്ടാമത്തെ വയോജന പാർക്കിന്റെ നിർമാണം പുരോഗമിക്കുന്നു. വല്ലത്തായിപ്പാറ മുട്ടോളിയില്‍ പാർക്കിന്റെ നിർമാണം നാലുമാസത്തിനകം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. മേയ് മാസത്തിൽ കുന്നമംഗലം ബ്ലോക്ക് പഞ്ചായത്തിന്റെ പദ്ധതിയിൽ കുറ്റിപ്പറമ്പിൽ വയോജന പാർക്ക് തുറന്നിരുന്നു.
ഒരു സീനിയർ സിറ്റിസൺസ് റിക്രിയേഷൻ സെന്റർ കഴിഞ്ഞ വർഷം ഇതിനു സമീപം തുറന്നിട്ടുണ്ട്. കൂടാതെ കൊവിഡ് കാലത്ത് അടച്ചിടേണ്ടി വന്ന പകൽവീടും തേക്കുറ്റിയിൽ തുറന്നു കൊടുത്തു. വ്യത്യസ്ത ഗെയിമുകൾ, പ്രവർത്തനങ്ങൾ, വ്യായാമ മുറകൾ എന്നിവയിലൂടെ മുതിർന്നവർക്ക് അവരുടെ ആരോഗ്യം നിലനിർത്താൻ കഴിയും. സീനിയർ സിറ്റിസൺസ് പാർക്ക് വഴി വിവിധ ബോധവൽക്കരണ പരിപാടികളും നൽകും.
വല്ലത്തായിപ്പാറ മുട്ടോളിയില്‍ ചായംപുരയിൽ ചിന്നൻ റൈട്ടര്‍ സ്മാരക വയോജന പാർക്കിന്റെ ആദ്യഘട്ടം പത്തു സെന്റിൽ 8.4 ലക്ഷം രൂപ ചെലവിൽ നടക്കുന്നത്. പാർക്കിൽ ലൈബ്രറി, വ്യായാമ ഉപകരണങ്ങൾ, വിനോദത്തിനും വിജ്ഞാനത്തിനുമായി ടിവി, പത്രങ്ങൾ, ഗെയിമുകൾ എന്നിവ സജ്ജീകരിക്കും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.