ലക്നൗ∙ ഉത്തർപ്രദേശിലെ ഉന്നാവിൽ കുടുംബത്തോടൊപ്പമുള്ള ഒരു സെൽഫി കാരണം പുലിവാലുപിടിച്ച് പൊലീസുകാരൻ. സെൽഫിക്കു പിന്നാലെ സ്ഥലംമാറ്റവും അന്വേഷണ ഉത്തരവും വന്നതോടെ പണിപോകുമെന്ന നിലയിൽ. രമേശ് ചന്ദ്ര സഹാനി എന്ന പൊലീസുകാരനാണ് കുടുംബസമേതം തന്റെ ഒരു ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. വെറും സെൽഫിയല്ല 500 രൂപയുടെ കെട്ടുകൾക്ക് നടുവിലിരുന്നായിരുന്നു ഈ സെൽഫി. ഇതോടെ പൊലീസുകാരനെതിരെ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ് ഉന്നത ഉദ്യോഗസ്ഥർ. ഇയാളെ നിലവിൽ സ്ഥലം മാറ്റിയിരിക്കുകയാണ്. 14 ലക്ഷം രൂപയുടെ നോട്ടുകൾക്കു നടുവിലിരുന്നാണ് ഭാര്യക്കും രണ്ട് മക്കൾക്കുമൊപ്പം രമേശ് സെൽഫി എടുത്തത്.
2021 നവംബർ പതിനാലിന് എടുത്ത ചിത്രമാണിതെന്നും തന്റെ കുടുംബസ്വത്ത് വിറ്റപ്പോൾ കിട്ടിയ പണമാണ് ചിത്രത്തിലുള്ളതെന്നുമാണ് പൊലീസുകാരൻ നൽകിയിരിക്കുന്ന വിശദീകരണം.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.