ചെന്നൈ : ലൈംഗിക പീഡനത്തിനുശേഷം ഏഴുവയസ്സുകാരനെ കൊന്ന് ജലസംഭരണിയില്തള്ളിയ ബന്ധു അറസ്റ്റില്‍. ധര്‍മപുരി പുളിയമ്പട്ടിയില്‍ രണ്ടാം ക്ലാസുകാരനെ കൊലപ്പെടുത്തിയ 18-കാരനാണ് അറസ്റ്റിലായത്.
പീഡനം കുട്ടി പുറത്തുപറയുമെന്ന സംശയത്തെത്തുടര്‍ന്ന് ശ്വാസംമുട്ടിച്ചുകൊന്നതിനുശേഷം, ഉപയോഗ രഹിതമായ ജലസംഭരണിയില്‍ തള്ളുകയായിരുന്നു. വീടിനുസമീപം കളിച്ചുകൊണ്ടിരുന്ന കുട്ടിയെ ഐസ്ക്രീം തരാമെന്ന് പറഞ്ഞ് വിളിച്ചു കൊണ്ടുപോയായിരുന്നു പീഡനം. തിങ്കളാഴ്ച വൈകീട്ട് മുതല്‍ കുട്ടിയെ കാണാനില്ലെന്ന് വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ചൊവ്വാഴ്ചയാണ് വാട്ടര്‍ ടാങ്കില്‍നിന്ന് മൃതദേഹം കണ്ടെത്തിയത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.