കോഴിക്കോട് ബീച്ചിലെ ഗുജറാത്തി സ്ട്രീറ്റിലെ ജ്യൂസ് സ്റ്റാളുകളിൽ എൻഫോഴ്‌സ്‌മെന്റ് നാർക്കോട്ടിക് സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് കഞ്ചാവിന്റെ കുരു ഓയില്‍ രൂപത്തിലാക്കി മിൽക്ക് ഷെയ്‌ക്കിൽ കലർത്തി കൊടുക്കുന്നതായി കണ്ടെത്തിയത്. ജ്യൂസ് സ്റ്റാളിൽ നിന്ന് ഹെംപ് സീഡ് ഓയിൽ, കഞ്ചാവിന്റെ കുരു കലർത്തിയ 200 മില്ലി ലിക്വിഡ് എന്നിവ പിടികൂടി. സ്ഥാപനത്തിനെതിരെ നാർക്കോട്ടിക് ആക്ട് പ്രകാരം കേസെടുത്തു.
ഗുജറാത്തി സ്ട്രീറ്റിൽ പ്രവർത്തിക്കുന്ന ജ്യൂസ് സ്റ്റാളിൽ കഞ്ചാവ് ചെടിയുടെ അരി ഉപയോഗിച്ച് ഷേക്ക് വിൽപന നടത്തുന്നതായും സോഷ്യൽ മീഡിയ വഴി ഇത്തരം ഷെയ്ക്കിനെക്കുറിച്ച് പ്രചരിക്കുന്നതായും എക്സൈസ് കമ്മിഷണർക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
സീഡ് ഓയില്‍ കോഴിക്കോട് റീജണൽ കെമിക്കൽ ലാബിലേക്ക് രാസപരിശോധനയ്ക്ക് അയച്ചു. പരിശോധനാഫലം ലഭിച്ചാലുടൻ തുടർനടപടി സ്വീകരിക്കുമെന്ന് അസിസ്റ്റന്റ് എക്സൈസ് കമ്മിഷണർ എൻ.സുഗുണൻ അറിയിച്ചു. ഡൽഹിയിൽ നിന്നാണ് കഞ്ചാവ് കുരു കൊണ്ടുവരുന്നത്. ഇത്തരം കൂടുതൽ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നതായി എക്സൈസ് സംശയിക്കുന്നു. ഈ സ്ഥാപനത്തിലേക്ക് കൂടുതൽ വിദ്യാർഥികൾ എത്തുന്നുണ്ടോയെന്നും എക്സൈസ് സംഘം നിരീക്ഷിക്കുന്നുണ്ട്.
കോഴിക്കോട് ഡെപ്യൂട്ടി എക്സൈസ് കമ്മിഷണറുടെ നിർദേശപ്രകാരം സകോഴിക്കോട് എന്‍ഫോഴ്‌സ്‌മെന്റ് നാര്‍ക്കോട്ടിക് സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി.ആര്‍.ഗിരീഷ് കുമാറിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.