കോഴിക്കോട് ഫറോക്കിൽ 12 വരെ കടിച്ച തെരുവുനായക്ക് പേവിഷ ബാധ സ്ഥിരീകരിച്ചു. ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ്.
ഞായറാഴ്ചയാണ് കോഴിക്കോട് ഫറോക്കിൽ 12 പേർക്ക് തെരുവ് നായയുടെ ആക്രമണത്തിൽ പരിക്കേറ്റത്. നാലുപേർക്ക് പരിക്ക് ഗുരുതരമായിരുന്നു. ഇവരെ നേരത്തെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് ഈ നായ ഒരു ടിപ്പർ ലോറിക്കടിയിൽപ്പെട്ട് ചത്തു പോവുകയായിരുന്നു.
തുടർന്നാണ് നായയുടെ ജഡം വയനാട് പൂക്കോട് വെറ്റിനറി ആശുപത്രിയിലേക്ക് കൊണ്ടുപോവുകയും നിലവിൽ ഇന്ന് റിസൾട്ട് വന്നിരിക്കുകയും ചെയ്തിരുന്നത്. റിസൾട്ട് പ്രകാരം പേവിഷ ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതേ തുടർന്നാണ് ആരോഗ്യ വകുപ്പ് നിർദേശം നൽകിയിരിക്കുന്നത്. നാനയുടെ ആക്രമണത്തിൽ പരിക്കേറ്റ ആർക്കും തന്നെ ഇപ്പോൾ നിലവിൽ ഗുരുതര സ്ഥിതി ഇല്ല.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.