കോഴിക്കോട് : ബസിടിച്ച് വിദ്യാർഥി മരിച്ച സംഭവത്തിൽ മാനേജ്മെന്റിന്റെ അനാസ്ഥ ചൂണ്ടിക്കാട്ടി എസ്എഫ്ഐ തിരുവമ്പാടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പിടിഎം ഹയർ സെക്കൻഡറി സ്കൂളിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. സ്ക്കൂൾ ഗേറ്റിലൂടെ തള്ളിക്കയറാൻ ശ്രമിച്ച പ്രതിഷേധക്കാരെ മുക്കം ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം തടഞ്ഞു.
നിയമം അനുശാസിക്കുന്ന മാനദണ്ഡങ്ങളൊന്നും പാലിക്കാതെ കണക്കിലധികം വിദ്യാർത്ഥികളെ കുത്തിനിറച്ചാണ് സ്കൂളിലെ ബസുകൾ നിരത്തിലോടുന്നത്. ഇതിനുമുമ്പും ഈ വിഷയങ്ങൾ എസ്.എഫ്.ഐയുടെ നേതൃത്വത്തിൽ മാനേജ്മെന്റിനെയും സ്കൂൾ അധികാരികളെയും ധരിപ്പിച്ചിരുന്നതാണ്. എന്നാൽ ഒരു വിലയും നൽകാതെ മാനേജ്മെന്റ് മുന്നോട്ടുപോയത്. ഇതിനെതിരെ ശക്തമായ പ്രതിഷേധ പരിപാടികളുമായി എസ്. എഫ്. ഐ രംഗത്തുണ്ടാവുമെന്ന് എസ്. എഫ്. ഐ കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റ് ജോസഫ് വി സോജൻ പറഞ്ഞു.
അതേസമയം, അപകടസമയത്ത് ബസിന് പെർമിറ്റ് ഇല്ലായിരുന്നെന്നും പിന്നീട് മോട്ടോർ വാഹനവകുപ്പ് ഇത് പുതുക്കി നൽകിയതായും ആക്ഷേപമുണ്ട്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.