കോഴിക്കോട്: ബൈക്ക് അപകടത്തിൽ ചികിത്സയിലായിരുന്ന ബിരുദ വിദ്യാർത്ഥി മരിച്ചു. താമരശ്ശേരി പരപ്പൻപോയിൽ മുക്കിലമ്പാടിയില്‍ ഷുഹൈബ് (20) ആണ് മരിച്ചത്. കുന്ദമംഗലം ആർട്സ് കോളേജിലെ ബിരുദ വിദ്യാർത്ഥിയായിരുന്നു ഷുഹൈബ്.
ഒരു മാസത്തോളമായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ വെന്റിലേറ്ററിലായിരുന്നു. അവൻ ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന പ്രതീക്ഷയിലായിരുന്നു വീട്ടുകാരും സുഹൃത്തുക്കളും. കഴിഞ്ഞ മാസം ജൂലൈ 17ന് കുന്ദമംഗലത്ത് വെച്ച് ഷുഹൈബ് സഞ്ചരിച്ച ബൈക്ക് പിക്കപ്പ് വാനിന് പിന്നിൽ ഇടിച്ച് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.
പത്രവിതരണ ഏജന്റ് സി.കെ.സുലൈമാന്റെയും സലീനയുടെയും മകനാണ്. സഹോദരങ്ങൾ: ഷമീം, ഷഫീഖ്, ഷെസ. പത്രവിതരണത്തില്‍ പിതാവിനെ സഹായിക്കാറുണ്ടായിരുന്നു. ഖബറടക്കം വ്യാഴാഴ്ച വാവാട് ഖബര്‍സ്ഥാനില്‍ നടക്കും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.