കോഴിക്കോട് : കൊടിയത്തൂര്‍ പിടിഎം ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ വാഹനങ്ങള്‍ക്കിടയില്‍ പെട്ടുമരിച്ച ഒമ്ബതാംക്ലാസ് വിദ്യാര്‍ഥി ബാഹിഷിന് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്ന് പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി ഉച്ചയ്ക്ക് ഒന്നരയോടെയാണ് മൃതദേഹം സ്വന്തം നാടായ മുന്നൂരില്‍ എത്തിയത്. തുടര്‍ന്ന് ഒരുമണിക്കൂറോളം മുന്നൂര് ഇര്‍ഷാദിയ മദ്രസയില്‍ പൊതുദര്‍ശനത്തിന് വച്ചു.
സഹപാഠികളും അധ്യാപകരും നാട്ടുകാരും ഉള്‍പ്പെടെ നൂറുകണക്കിനാളുകളാണ് അവസാനമായി ഒരു നോക്കു കാണാനായി ഇവിടെ എത്തിയത്. തുടര്‍ന്ന് രണ്ടരയോടെ ബാഹിഷിന്റെ വീട്ടിലെത്തിച്ച മൃതദേഹം 4. 30 ന് പാഴൂര്‍ മുന്നൂര് ജുമുഅത്ത് പള്ളിയില്‍ കബറടക്കി. നൂറുകണക്കിനാളുകളാണ് ഇവിടെയും അന്ത്യോപചാരമര്‍പ്പിക്കാന്‍ എത്തിയിരുന്നത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.