കോഴിക്കോട്: ഓമശ്ശേരിയില്‍ മൂന്നുവയസ്സുകാരന് കിണറ്റില്‍ വീണ് മരിച്ചു. പുത്തൂർ റോയാട് ഫാം ഹൗസ് പാർക്കിനു പിന്നിലെ കിണറ്റിലാണ് കുട്ടി വീണത്. കുടുംബ സംഗമത്തിൽ പങ്കെടുക്കാൻ എത്തിയ മലപ്പുറം കാളികാവ് പുല്ലങ്കോട് സ്രാമ്പിക്കൽ റിഷാദിന്റെ മകന് ഐസിസ്(3) ആണ് മരിച്ചത്. കുട്ടിയെ കാണാതായപ്പോൾ നടത്തിയ തിരച്ചിലിനിടയിലാണ് കിണറ്റിൽ കണ്ടെത്തിയത്.
ഉടന്‍ തന്നെ പുറത്തെടുത്ത് ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
ഇന്നലെ രാത്രിയിലായിരുന്നു സംഭവം.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.