ഡല്‍ഹിയില്‍ മൂന്നുവയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. തെക്കന്‍ ഡല്‍ഹിയിലെ ഫത്തേഹ്പുര് ബേരിയില്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസിലാണ് രാംനിവാസ് പനിക(27) ശക്തിമാന് സിങ്(22) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തത്. പ്രദേശത്തെ മാലിന്യ റീസൈക്ലിങ് പ്ലാന്റിലെ ജീവനക്കാരാണ് ഇരുവരും.മൂന്നുവയസ്സുള്ള മകളെ വെള്ളിയാഴ്ച രാവിലെ മുതല്‍ കാണാതായെന്നും പിന്നീട് സ്വകാര്യഭാഗങ്ങളില്‍നിന്ന് ചോരയൊലിക്കുന്ന നിലയിലാണ് കണ്ടെത്തിയതെന്നുമാണ് അമ്മയുടെ പരാതിയില്‍ പറയുന്നത്. രാവിലെ മകളെ കാണാതായതിന് പിന്നാലെ സമീപവാസിയായ സ്ത്രീയാണ് മകള്‍ തൊട്ടടുത്ത കാടുമൂടിയ സ്ഥലത്തേക്ക് പോകുന്നത് കണ്ടിരുന്നുവെന്ന് പറഞ്ഞത്. രണ്ട് യുവാക്കളും ഇതേഭാഗത്തേക്ക് പോയിരുന്നതായും സമീപവാസി പറഞ്ഞിരുന്നു. തുടര്‍ന്ന് അവിടെ എത്തിയതോടെയാണ് കരഞ്ഞുതളര്‍ന്ന മകളെ കണ്ടതെന്നും സ്വകാര്യഭാഗങ്ങളില്‍ മുറിവുണ്ടായിരുന്നതായും അമ്മയുടെ പരാതിയില്‍ പറയുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.