ഉത്തർപ്രദേശിലെ അമ്രോഹ ജില്ലയിൽ പ്രസവ ശസ്ത്രക്രിയക്കിടെ യുവതിയുടെ വയറ്റിൽ ടവൽ മറന്നു വെച്ച് ഡോക്ടർ. പ്രസവ ശേഷവും വയറുവേദനിക്കുന്നു എന്ന് യുവതിപറഞ്ഞെങ്കിലും പരിഹാരമുണ്ടായില്ല. വയറ് വേദനയുടെ കാരണം എന്താണെന്ന് പോലും പരിശോധിക്കാതെ, തണുപ്പു കാരണമാണെന്നു പറഞ്ഞ് ഡിസ്ചാർജ് ചെയ്യുകയായിരുന്നു. വീട്ടിലെത്തിയ ശേഷവും വേദന ശമിക്കാതെ വന്നതോടെ യുവതി മറ്റൊരു ആശുപത്രിയിൽ ചികിത്സ തേടി ഈ ആശുപത്രിയിലെ പരിശോധനയിലാണ് യുവതിയുടെ വയറ്റിൽ നിന്ന് ടവൽ കണ്ടെടുത്തത്. ശസ്ത്രക്രിയക്കിടെ അനാസ്ഥ കാട്ടിയ ഡോക്ടർക്കെതിരെ നടപടി ആവശ്യപ്പെട്ട് കുടുംബം രംഗത്തെത്തി. ഇതിന് പിന്നാലെ സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.