കോഴിക്കോട്: നിർമ്മാണത്തിലിരുന്ന വീടിന്റെ ഗേറ്റ് മോഷ്ടിച്ച രണ്ടംഗ സംഘത്തെ പൊലീസ് പിടികൂടി. അരക്കിണർ പാലശ്ശേരിമഠം സലീം(47), ബേപ്പൂർ വെസ്റ്റ്മാഹി ചേനോടത്ത് നിഖിൽ(32) എന്നിവർ പിടിയിലായത്.
ബേപ്പൂർ നടുവട്ടം ചേനോത്ത് ജിയുപി സ്കൂളിന് സമീപം ‘റാബിയ മൻസിൽ’ എന്ന വീടിന്റെ 30,000 രൂപയോളം വിലവരുന്ന ഗേറ്റാണ് ഇരുവരും ചേർന്ന് മോഷ്ടിച്ചത്. ഇരുവരും മാറാട്, ഫറോക്ക് പൊലീസ് സ്റ്റേഷൻ പരിധിയിൽ ലഹരി ഉപയോഗ കേസുകളിൽ ഉൾപ്പെടെ പ്രതികളാണെന്ന് പൊലീസ് പറഞ്ഞു.
മാറാട് ഇൻസ്പെക്ടർ ബെന്നി ലാലു, എസ്ഐമാരായ അജിത്ത്, സാബു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇരുവരെയും പിടികൂടിയത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.