കോഴിക്കോട്: കൂരാച്ചുണ്ടില്‍ ജനവാസമേഖലയില്‍ കാട്ടുപോത്ത് ഇറങ്ങി. ഓട്ടപ്പാലത്തും ചാലിടം ടൗണിലുമാണ് കാട്ടുപോത്തുകള്‍ ഇറങ്ങിയത്. ഓട്ടപ്പാലത്ത് ഇറങ്ങിയ കാട്ടുപോത്ത് തിരികെ പോയെങ്കിലും ചാലിടം ടൗണിലെത്തിയ കാട്ടുപോത്ത് പരിഭ്രാന്തി സൃഷ്ടിക്കുകയാണ്. വീടുകള്‍ക്കും കടകള്‍ക്കും മുമ്പിലൂടെ ഓടി നടക്കുകയാണ്.
പൊലീസ്, വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിട്ടുണ്ട്. ഇവയെ തിരിച്ച് കാട്ടിലേക്ക് തിരിച്ച് അയക്കാനുള്ള ശ്രമത്തിലാണ് അധികൃതർ. ആളുകൾ ജാഗ്രത പാലിക്കണമെന്നു അധികൃതർ അറിയിച്ചു. പെരുവണ്ണാമുഴി വനമേഖലയില്‍ നിന്നാകാം കാട്ടുപോത്ത് എത്തിയതെന്നാണ് നിഗമനം. കാട്ടുപോത്ത് ഇറങ്ങിയതിന്റെ പശ്ചാത്തലത്തില്‍ കൂരാച്ചുണ്ട് സെന്റ് തോമസ് യു.പി. സ്കൂളിന് അവധി പ്രഖ്യാപിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.