കോഴിക്കോട് ജില്ലയിലെ മേപ്പയൂരിൽ തിങ്കളാഴ്ചയുണ്ടായ വാഹനാപകടത്തിൽ ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. മേപ്പയൂര്‍ കുറുങ്ങോട് താഴയില്‍ സ്വകാര്യ ബസുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ മമ്മിലി താഴെകുനിയിലെ അനയ് എസ് വിനോദ് ആണ് സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്.
പരിക്കേറ്റ യുവാവിനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും മരിച്ചു. എം.കെ.വിനോദന്റെയും (ഹെല്‍ത്ത് ഇൻസ്പെക്ടര്‍, ഫാമിലി ഹെല്‍ത്ത് സെന്റര്‍, മണിയൂര്‍) ഷേര്‍ളിയുടെയും മകനാണ് അനയ്. അല്‍ക്‌സ് എസ് വിനോദ് സഹോദരിയാണ്. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് വീട്ടുവളപ്പില്‍.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









