കോഴിക്കോട്: കോഴിക്കോട് കോടഞ്ചേരിയില്‍ മരം മുറിക്കാനായി കയറിയയാള്‍ മരത്തില്‍ കുടുങ്ങി. ഇന്ന് രാവിലെ 10.30- ഓടെ കോടഞ്ചേരി പഞ്ചായത്തിലെ കരിമ്പാലകുന്ന് പീടിയേക്കൽ ബേബി മാസ്റ്ററുടെ വീട്ടുവളപ്പിലെ മരം മുറിക്കുന്നതിനിടെയാണ് സംഭവം. ഗിരീഷ് എന്നയാളാണ് മരത്തിന്റെ മുകളിൽ തലകറങ്ങി കുടുങ്ങിയത്.
മരം മുറിച്ചുമാറ്റുന്നതിന്റെ ഭാഗമായി ചില്ലകള്‍ മുറിക്കാനായി മരത്തിന്റെ മുകളില്‍ കയറിയ ഗിരീഷിന് ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് കൂടെ ജോലിചെയ്തിരുന്നവര്‍ മരത്തില്‍ കയറി ഗിരീഷിനെ കയറുപയോഗിച്ച് മരത്തില്‍ കെട്ടിനിര്‍ത്തി.
തുടർന്ന് മുക്കത്ത് നിന്ന് ഫയർഫോഴ്സ് സംഘം എത്തി കയറുകെട്ടി ഗിരീഷിനെ താഴെയിറക്കി. ഉടൻതന്നെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.