കോഴിക്കോട്: കുറ്റിക്കാട്ടൂർ സർവ്വീസ് സ്റ്റേഷന് സമീപത്ത് കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. ചാത്തമംഗലം പാഴൂർ കാവുങ്ങൽ കാർത്തികയിൽ ബാബുരാജിന്റെ മകൻ വിഷ്ണു (27) ആണ് മരിച്ചത്.
രാവിലെ ഒമ്പത് മണിയോടെയാണ് അപകടം. കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ബസിനെ ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ഇതേ ദിശയിൽ വന്ന മറ്റൊരു ബൈക്കിൽ ഇടിക്കുകയും എതിർദിശയിൽ വന്ന കാറിൽ ഇടിക്കുകയുമായിരുന്നുവെന്നാണ് പോലീസ് നൽകുന്ന വിവരം. ഗുരുതരമായി പരിക്കേറ്റ വിഷ്ണുവിനെ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.