യശ്വന്ത്പൂർ – കണ്ണൂർ എക്സ്പ്രസിലെ യാത്രക്കാരന് എലിയുടെ കടിയേറ്റു. കോഴിക്കോട് ചെറുപ്പ സ്വദേശി കെ സി ബാബുവിനെയാണ് എലി കടിച്ചത്. കാലിൻ്റെ വിരലിന് പരുക്കേറ്റ 64 കാരൻ മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടി.
കോഴിക്കോട് റെയില്‍വെ സ്റ്റേഷനില്‍ എത്തിയ ഉടൻ റെയില്‍വെ അധികൃതർ പ്രാഥമിക ചികിത്സ നല്‍കി. കോച്ചില്‍ വൃത്തിഹീന സാഹചര്യമായിരുന്നു. നിയമ നടപടി സ്വീകരിക്കുമെന്ന് ബാബു അറിയിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയ ബാബു വിഷബാധക്കെതിരായ വാക്സിൻ എടുത്തു. ഇനി 3 തവണ കൂടി കുത്തിവെയ്പ്പ് എടുക്കണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










