കോഴിക്കോട്: താമരശ്ശേരി അമ്പലമുക്കിൽ മൻസൂറിന്റെ വീടിന് നേരെ മയക്കുമരുന്ന് മാഫിയയുടെ ആക്രമണം. ആക്രമണത്തിൽ ഇർഷാദ് എന്ന യുവാവിന് വേട്ടേറ്റു. ഗുരുതരമായി പരിക്കേറ്റ ഇർഷാദിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 15 അംഗ സംഘമാണ് ആക്രമണം നടത്തിയത്.
സംഭവസ്ഥലത്തെത്തിയ പൊലീസിനു നേരെയും ആക്രമണമുണ്ടായി. ആക്രമണം നടത്തിയ സംഘത്തിലെ ഒരാൾ പിടിയിലായി. എറണാകുളം സ്വദേശി സക്കീറാണ് പിടിയിലായത്. പോലീസ് സംഘം സ്ഥലത്തുണ്ട്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.