കോഴിക്കോട് : കുറ്റിക്കാട്ടൂരില്‍ 15 കാരിയെ പീഡിപ്പിച്ച യുവാവിനെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് അവശനാക്കി. മർദനത്തിൽ ഗുരുതരമായി പരിക്കേറ്റ കുറ്റിക്കാട്ടൂർ പൈങ്ങോട്ടുപുറം സ്വദേശി ഇർഷാദുൽ ഹാരിസിനെ (34) മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സംഘം ഇവരെ പിന്തുടര്ന്ന് നടത്തിയ തിരച്ചിലിലാണ് മലമുകളിൽ നിന്ന് 20 കിലോമീറ്റർ അകലെ യുവാവിനെ കണ്ടെത്തിയത്. സംഭവത്തിൽ പെൺകുട്ടിയുടെ ബന്ധുക്കളടക്കം 5 പേർ അറസ്റ്റിലായിട്ടുണ്ട്.
ഇന്നലെ രാത്രിയാണ് സംഭവം. രാത്രി 10 മണിയോടെ കുറ്റിക്കാട്ടൂരിനടുത്തുള്ള വീട്ടിൽ നിന്നാണ് ആറംഗ സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയത്. വീട്ടിലെത്തിയ സംഘം യുവാവിനെ വലിച്ചിഴച്ച് വാഹനത്തിൽ കയറ്റുകയായിരുന്നു. പിന്നെ കുന്ദമംഗലം ഭാഗത്തേക്ക് പോയി. സംഭവം ശ്രദ്ധയിൽപ്പെട്ട നാട്ടുകാരും യുവാവിന്റെ വീട്ടുകാരും മെഡിക്കൽ കോളേജ് പോലീസിൽ വിവരമറിയിക്കുകയായിരുന്നു. അസിസ്റ്റന്റ് കമ്മിഷണർ കെ.സുദർശന്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർ എം.എൽ. ബെന്നി ലാലുവിനൊപ്പം വൻ പോലീസ് സംഘം പ്രതികൾക്കായി വ്യാപക തിരച്ചിൽ നടത്തി.
സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ പ്രതികൾ യുവാവിനെ ആറമ്പ്രത്തിനടുത്തുള്ള ചക്കാലക്കൽ സ്കൂളിന് മുകളിലെ കുന്നിലേക്ക് കൊണ്ടുപോയതായി കണ്ടെത്തി. പോലീസ് സ്ഥലത്തെത്തി മല മേഖല വളഞ്ഞ് സംഘത്തെയും യുവാവിനേയും കസ്റ്റഡിയിലെടുത്തു. രണ്ടു പേർ ഓടി രക്ഷപ്പെട്ടു. അറസ്റ്റിലായ പ്രതികളെ രാവിലെ മെഡിക്കൽ കോളജ് സ്റ്റേഷനിലെത്തിച്ചു. പ്രതികളെ ചോദ്യം ചെയ്തുവരികയാണ്. പ്രതികൾ സഞ്ചരിച്ച വാഹനങ്ങൾ കസ്റ്റഡിയിലെടുത്തു.
തട്ടിക്കൊണ്ടുപോയ യുവാവ് പ്രദേശവാസിയായ പെൺകുട്ടിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നെന്ന് പോലീസ് അറിയിച്ചു. ഇതിൽ പ്രകോപിതരായ പെൺകുട്ടിയുടെ ബന്ധുക്കൾ യുവാവിനെ തട്ടിക്കൊണ്ടുപോയി. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ യുവാവിനെതിരെ പോക്സോ കേസ് റജിസ്റ്റര്‍ ചെയ്തു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.