ദില്ലി: ആധാര്‍ അനുബന്ധ രേഖകള്‍ യുഐഡിഎഐ പോര്‍ട്ടല്‍ വഴി ഓൺലൈനായി സൗജന്യമായി പുതുക്കാനുള്ള സമയം നീട്ടി. ഡിസംബര്‍ 14 വരെയാണ് നീട്ടിയത്. ആധാർ അപ്ഡേഷനായി അക്ഷയ കേന്ദ്രങ്ങളിൽ വലിയ തിരക്കാണ് അനുഭവപ്പെട്ടിരുന്നത്. ഡിസംബർ 14 വരെ ആധാർ അപ്ഡേഷൻ നടത്താമെന്ന് കേന്ദ്രസർക്കാർ കഴിഞ്ഞദിവസമാണ് ഉത്തരവിറക്കിയത്. കൂടുതൽ ആളുകൾ ആധാർ അപ്ഡേറ്റ് ചെയ്യാൻ എത്തിയതിനെത്തുടർന്നാണ് മൂന്നു മാസത്തേക്കുകൂടി കാലാവധി നീട്ടിയതെന്ന് സർക്കാർ അറിയിച്ചു. ഈ മാസം 14ന് സൗകര്യം അവസാനിപ്പിക്കുമെന്നായിരുന്നു കേന്ദ്ര സർക്കാർ നേരത്തെ അറിയിച്ചിരുന്നത്.
10 വർഷം മുൻപ് എടുത്ത എല്ലാ ആധാറുകളും പുതുക്കണമെന്ന് യുഐഡിഎഐ ആവശ്യപ്പെടുന്നു. മൈ ആധാർ പോർട്ടൽ വഴിയാണ് ആധാർ ഓൺലൈനായി പുതുക്കേണ്ടത്. പേര്, വിലാസം തുടങ്ങിയവയിൽ മാറ്റമുണ്ടെങ്കിൽ ഉപയോക്താക്കൾ തീർച്ചയായും അപ്ഡേറ്റ് ചെയ്യേണ്ടതാണ്.
ഇപ്പോൾ, ഡിസംബർ 14 വരെ, ഈ അപ്ഡേറ്റുകളെല്ലാം യുഐഡിഎഐ വെബ്സൈറ്റിൽ സൗജന്യമായി ചെയ്യാവുന്നതാണ്. അല്ലെങ്കിൽ ഇത് ചെയ്യാൻ നിങ്ങൾക്ക് അക്ഷയകേന്ദ്രങ്ങൾ പോലുള്ള ഒരു കോമൺ സർവീസസ് സെന്റർ (സിഎസ്സി) സന്ദർശിക്കാനും കഴിയും, എന്നാൽ അതിന് ഫീസ് നൽകേണ്ടതുണ്ട്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.