കോഴിക്കോട്: കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്ന് ഒരുകിലോയോളം എംഡിഎംഎ എക്സൈസ് സംഘം പിടികൂടി. വെള്ളമുണ്ട സ്വദേശി ഇസ്മായിലിൽ നിന്നാണ് ലഹരി വസ്തുക്കൾ പിടികൂടിയത്. ഡൽഹിയിൽ നിന്ന് കൊണ്ടുവന്ന എംഡിഎംഎ കോഴിക്കോട്ടെ വിവിധ കേന്ദ്രങ്ങളിൽ വിതരണം ചെയ്യുകയായിരുന്നു ലക്ഷ്യം.
കോഴിക്കോട് ജില്ലയിലെ ഏറ്റവും വലിയ എംഡിഎംഎ വേട്ടയാണ് എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡും എക്സൈസ് ഇന്റലിഡന്‍സ് വിഭാഗവും ചേര്‍ന്ന് റെയില്‍ സ്റ്റേഷനില്‍ നടത്തിയത്. ബാഗില്‍ ഒളിപ്പിച്ച 981 ഗ്രാം എംഡിഎംഎയാണ് പിടിച്ചത് . രഹസ്യവിവരത്തെത്തുടര്‍ന്നായിരുന്നു പരിശോധന. അറസ്റ്റിലായ യുവാവിനെതിരെ മറ്റു കേസുകളൊന്നുമില്ല. പിന്നിലുള്ളവരെ കണ്ടെത്താന്‍ വിശദമായ ചോദ്യം ചെയ്യല്‍ നടക്കുകയാണ്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.