അബുദാബി : അബുദാബി കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് ഡിപ്പാർട്ട്‌മെന്റ് മൂന്ന് വർഷത്തിനുള്ളിൽ അമുസ്‌ലിം ആരാധനാലയങ്ങൾക്ക് 23 ലൈസൻസുകൾ നൽകുമെന്ന് അറിയിച്ചു. സമൂഹത്തിലെ വിവിധ വിഭാഗങ്ങൾക്കിടയിൽ സാഹോദര്യം, സ്‌നേഹം, ഐക്യം എന്നീ തത്വങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള എമിറേറ്റിന്റെ ശ്രമങ്ങളെയാണ് ഈ നടപടി പ്രതിഫലിപ്പിക്കുന്നതെന്ന് അധികൃതർ പറഞ്ഞു.
2019-ലെ എക്‌സിക്യൂട്ടീവ് കൗൺസിൽ പ്രമേയത്തെ അടിസ്ഥാനമാക്കി അമുസ്‌ലിംകൾക്കായി ആരാധനാലയങ്ങൾ സ്ഥാപിക്കുന്നതിനുള്ള നിയമ ചട്ടക്കൂട് വകുപ്പ് സജ്ജമാക്കിയിട്ടുണ്ട്. കമ്മ്യൂണിറ്റി ഡവലപ്‌മെന്റ് ഡിപ്പാർട്ട്‌മെന്റ് അവരുടെ പ്രവർത്തനത്തിന് മേൽനോട്ടം വഹിക്കുകയും ലൈസൻസിംഗ്, പരിശോധന, ഓഡിറ്റിംഗ് എന്നിവയ്ക്ക് മാനദണ്ഡങ്ങൾ നിശ്ചയിക്കുകയും ചെയ്യും.
എല്ലാ ഗ്രൂപ്പുകളെയും ഉള്‍ക്കൊള്ളുന്ന സജീവവും ഉത്തരവാദിത്തമുള്ളതുമായ സമൂഹം കെട്ടിപ്പടുക്കുന്നതിനും അവസരങ്ങളും സേവനങ്ങളും നല്‍കി സംയോജിതവും യോജിച്ചതുമായ സമൂഹം സൃഷ്ടിക്കാനും വകുപ്പ് പ്രവര്‍ത്തിക്കുന്നുവെന്ന് ചെയര്‍മാന്‍ ഡോ. മുഗീര്‍ ഖമീസ് അല്‍ ഖൈലി പറഞ്ഞു. സമൂഹത്തിലെ അംഗങ്ങളും ഗ്രൂപ്പുകളും തമ്മിലുള്ള യോജിപ്പ് വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള കമ്മ്യൂണിറ്റി കോഹഷന്‍ കാമ്ബെയ്ന്‍ ആരംഭിക്കുന്നുണ്ട്.
അമുസ്ലിംകളുടെ ആരാധനാലയങ്ങള്‍ നിയന്ത്രിക്കുന്ന സമിതി എന്ന നിലയില്‍, പള്ളികള്‍ക്കും ക്ഷേത്രങ്ങള്‍ക്കും ലൈസന്‍സിംഗും മേല്‍നോട്ടവും നല്‍കി അവരുടെ മതവിശ്വാസങ്ങള്‍ അനുഷ്ഠിക്കുന്നതിനും അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുമുള്ള സ്ഥലമായി എമിറേറ്റ് മാറുന്നതായും അദ്ദേഹം പറഞ്ഞു.
82,761 കമ്മ്യൂണിറ്റി അംഗങ്ങള്‍ പങ്കെടുത്ത എമിറേറ്റിലെ ജീവിതനിലവാര ചോദ്യാവലിയുടെ മൂന്നാം റൗണ്ടിന്റെ ഫലങ്ങള്‍ അനുസരിച്ച് മതസ്വാതന്ത്ര്യം ലഭിക്കുന്നുവെന്ന് 88.6 ശതമാനം വ്യക്തമാക്കി. 2019 സെപ്തംബര്‍ മുതല്‍ കഴിഞ്ഞ വര്‍ഷം അവസാനം വരെ അമുസ്ലിംകള്‍ക്ക് ആരാധനാലയങ്ങള്‍ക്കായി 23 ലൈസന്‍സുകള്‍ നല്‍കിയിട്ടുണ്ട്.
ആരാധനാലയങ്ങളില്‍ നാല് തരം പരിശോധനകള്‍ നടത്തുന്നുണ്ടെന്നും അതോറിറ്റി വ്യക്തമാക്കി. അതില്‍ ആദ്യത്തേത് ലൈസന്‍സ് ലഭിക്കുന്നതിന് മുമ്ബുള്ള പരിശോധനയാണ്. ലൈസന്‍സ് ലഭിക്കുന്നതിന് സന്നദ്ധമായാല്‍ സ്ഥാപനത്തിന്റെ വ്യാപ്തി വിലയിരുത്താന്‍ തുടര്‍ പരിശോധന ഉണ്ടാവും. നിയമങ്ങള്‍ പാലിക്കുന്നത് വിലയിരുത്തുന്നതിന് ലൈസന്‍സുള്ള സ്ഥാപനങ്ങള്‍ വാര്‍ഷിക പരിശോധന നടത്തും. മുന്‍കൂട്ടി അറിയിക്കാത്ത സര്‍പ്രൈസ് പരിശോധനയാണ് നാലാമത്തേത്. നിരീക്ഷണ പ്രവര്‍ത്തനങ്ങളെയോ പരാതികളെയോ അടിസ്ഥാനമാക്കിയാണ് പരിശോധന നടത്തുക.
എമിറേറ്റിലെ അമുസ്ലിം ആരാധനാലയങ്ങളില്‍ അബൂദബി സിവില്‍ ഡിഫന്‍സ് അതോറിറ്റിയുമായി സഹകരിച്ച് സംയുക്ത പരിശോധനാ കാമ്ബയിന്‍ സംഘടിപ്പിച്ചിരുന്നു. തീപ്പിടിത്ത സുരക്ഷയും മറ്റ് സുരക്ഷാ നടപടിക്രമങ്ങളും നടപ്പിലാക്കുന്നത് ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഇത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.