ദുബായ്: ദുബായ് വിസ ഉള്ളവർക്ക് മാത്രമേ ദുബായ് എയർപോർട്ടിലേക്ക് പ്രവേശനം അനുവദിക്കൂ എന്ന് എയർ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു. അബുദാബി വിസ ഉള്ളവർക്ക് മാത്രമേ അബുദാബി വിമാനത്താവളത്തിൽ ഇറങ്ങാൻ കഴിയൂ. ആഗസ്റ്റ് അഞ്ചിന് മുൻപെടുത്ത പെർമിഷൻ ജി.ഡി.ആർ.എഫ്.എ അംഗീകരിക്കില്ലെന്നും പുതിയ പെർമിഷൻ എടുക്കണമെന്നും അധികൃതർ പറഞ്ഞു. ഇതോടെ മറ്റ് എമിറേറ്റുകളിലുള്ളവർ ഷാർജയിലേക്കോ റാസൽഖൈമയിലേക്കോ ടിക്കറ്റ് ടിക്കറ്റെടുക്കേണ്ടി വരും.
എയർ ഇന്ത്യ എക്സ്പ്രസ് പുറത്തിറക്കിയ പുതിയ സർക്കുലറിലാണ് ഇക്കാര്യം പറയുന്നത്. ഇതോടെ, ദുബായ്, അബുദാബി വിമാനത്താവളങ്ങളിലേക്ക് നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്തിരുന്ന മറ്റ് എമിറേറ്റുകളിൽ ഉള്ളവർ പ്രതിസന്ധിയിലായി. എന്നിരുന്നാലും, ഫ്ലൈ ദുബായ് ഉൾപ്പെടെയുള്ളവർ ടിക്കറ്റ് മാറ്റി നൽകുന്നുണ്ടെന്നാണ് അറിയാൻ കഴിഞ്ഞത്. ദുബൈയിലെത്തുന്നവർ ജി.ഡി.ആർ.എഫ്.എയുടെ വെബ്സൈറ്റ് വഴിയും അബൂദബി ഉൾപെടെ മറ്റ് എമിറേറ്റിലുള്ളവർ ഐ.സി.എയുടെ വെബ്സൈറ്റ് വഴിയും അനുമതി തേടണം.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.