ബംഗളൂരു: ബൈക്ക് ഡിവൈഡറില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ മലയാളി യുവാവ് മരിച്ചു. കോഴിക്കോട് കക്കോടിയില്‍ കക്കോടി ഹൗസില്‍ ജിഫ്രിൻ നസീർ (24) ആണ് മരിച്ചത്. ഇയാള്‍ക്ക് ഒപ്പമുണ്ടായിരുന്ന കോഴിക്കോട് സ്വദേശി പ്രണവിന് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റു. ഇയാളെ ആശുപത്രിയിലേക്ക് മാറ്റി.
ബംഗളൂരു ഡൊംലൂർ മേല്‍പാലത്തിനു സമീപം തിങ്കളാഴ്ച പുലർച്ചെയാണ് അപകടം. കനത്ത മഴയ്ക്കിടെ ഇരുവരും സഞ്ചരിച്ച ബൈക്ക് തെന്നി ഡിവൈഡറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഐടി ജീവനക്കാരനാണ് മരിച്ച ജിഫ്രിൻ.
അബ്ദുല്‍ നസീർ-ബല്‍ക്കീസ് നസീർ ദമ്ബതികളുടെ മകനാണ്. സബാഹ് മുഹമ്മദ്, ജസ്ന നസീർ എന്നിവർ സഹോദരങ്ങളാണ്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം നാട്ടിലേക്കു കൊണ്ടുപോയി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.