കോഴിക്കോട് : കൊടുവള്ളി എളേറ്റിൽ വട്ടോളിയില്‍ സ്കൂള്‍ ബസ്സുകള്‍ കൂട്ടി ഇടിച്ചു. വട്ടോളി – നെല്ലാങ്കണ്ടി റോഡിൽ ചോലയിൽ വെച്ച് വട്ടോളി
എം ജെ ഹയര്‍ സെക്കന്ററി സ്കൂളിന്റെ ബസ്സും, എളേറ്റില്‍ വാദി ഹുസ്ന ഇംഗ്ലീഷ് സ്കൂൾ വാനുമാണ് കൂട്ടി ഇടിച്ചത്. അപകടത്തില്‍ വാൻ ഡ്രൈവർക്ക് സരമായ പരിക്കേറ്റു. ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എം ജെ സ്കൂള്‍ ബസ്സില്‍ നിറയെ വിദ്യാര്‍ത്ഥികള്‍ ഉണ്ടായിരുന്നെങ്കിലും ആര്‍ക്കും പരുക്കില്ല.
വൈകിട്ട് മൂന്നരയോടെ എളേറ്റില്‍ നെല്ലാങ്കണ്ടി റോഡില്‍ ചോലയില്‍ അങ്ങാടിക്ക് സമീപത്തെ വളവിലായിരുന്നു അപകടം.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.