കോഴിക്കോട്: മുക്കം തോട്ടുമുക്കുക്കത്ത് ക്രഷറിൽ പാറ പൊട്ടിക്കുന്നതിനിടെയുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. കൊടിയത്തൂർ പഞ്ചായത്തിലെ തോട്ടുമുക്കത്തുള്ള പാലക്കൽ ക്രഷർ ജീവനക്കാരനായിരുന്ന നേപ്പാൾ സ്വദേശി സുപ്പലാൽ (30) ആണ് മരിച്ചത്.
ഇന്ന് രാവിലെ 10 മണിയോടെയാണ് സംഭവം. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. പാറ പൊട്ടിക്കുന്നതിനിടെ കല്ല് ദേഹത്തേക്ക് വീണാണ് അപകടമുണ്ടായതെന്ന് സംശയിക്കുന്നു. മറ്റ് മൂന്ന് പേർക്കും പരിക്കേറ്റിട്ടുണ്ട്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.