മസ്കറ്റ്: ഒമാനിൽ സ്കൂൾ വിട്ട് അമ്മയ്ക്കും രണ്ട് സഹോദരങ്ങൾക്കുമൊപ്പം വീട്ടിലേക്ക് പോകുന്നതിനിടെ മലയാളി വിദ്യാർത്ഥിനി അപകടത്തിൽ മരിച്ചു. സീബ് ഇന്ത്യൻ സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിനി അൽന ടകിന്‍ (6) ആണ് മരിച്ചത്. എറണാകുളം പാലാരിവട്ടം സ്വദേശികളായ ടാക്കിന് ഫ്രാന്‍സിസ് ഓലാറ്റുപുറത്തിന്റെയും ഭവ്യ വര്‍ഗീസിന്റെയും മകളാണ്.
ഇന്നലെ ഉച്ചയ്ക്ക് ശേഷം ഇവർ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അപകടത്തില്‍ അല്നയ്ക്ക് ഗുരുതര പരിക്കേറ്റു. അപകടത്തിൽ പരിക്കേറ്റ ഇവരെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അൽന ടാകിന്റെ മരണം സംഭവിച്ചിരുന്നു.
ടാക്കിനും ഭവ്യയും മസ്കത്തിലാണ് ജോലി ചെയ്യുന്നത്.ഏതാനും മാസം മുമ്ബാണ് കുടുംബം നാട്ടില്‍ വന്നു മസ്കത്തിലേക്ക് മടങ്ങിയത്. സംസ്കാരം വൈകീട്ട് മൂന്നിന് പാലാരിവട്ടം സെന്റ് ജോണ്‍ ബാപ്റ്റിസ്റ്റ് പള്ളിയില്‍. അല്‍നയുടെ സഹോദരങ്ങള്‍ ; അഭിനാഥ്, ആഹില്‍.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.