കോഴിക്കോട്: കനത്ത മഴ, നിറയെ കുഴികള്‍. റോഡിൽ അമിതവേഗതയുള്ള യാത്രക്കാർക്ക് പോലീസ് മുന്നറിയിപ്പ്. കനത്ത മഴയും മൂടൽമഞ്ഞും മൂലം ദേശീയ പാതകളിലും മലയോര ഹൈവേകളിലും വളവുകളിലും നിത്യേന അപകടങ്ങൾ ഉണ്ടാകുന്നു. ഇവയിൽ ഭൂരിഭാഗവും മഴക്കാലത്താണ് സംഭവിക്കുന്നത്. അടുത്തിടെ ചെറുതും വലുതുമായ പത്തോളം അപകടങ്ങളാണ് നഗരത്തിൽ ഉണ്ടായത്.
എടവണ്ണ- കൊയിലാണ്ടി സംസ്ഥാനപാതയിലെ കാരശ്ശേരി മടമ്ബുറം വളവില്‍ കഴിഞ്ഞ ദിവസം ടാങ്കർ ലോറി നിയന്ത്രണംവിട്ട് മണ്‍തിട്ടയില്‍ ഇടിച്ച് ഒഴിവായത് വൻ അപകടമാണ്. പൂവാട്ടുപറമ്ബ് പാറയില്‍ ബസ് സ്റ്റോപ്പിന് സമീപം നിയന്ത്രണം വിട്ട ഇന്നോവ കാർ കടകളിലേക്ക് ഇടിച്ചു കയറി അഞ്ചുപേർക്ക് പരിക്കേറ്റിരുന്നു. അപകടങ്ങള്‍ തുടർക്കഥയായ ബാലുശ്ശേരി കരുമലയിലെ വളവില്‍ ലോറിയും ഗുഡ്സ് ഓട്ടോയും കൂട്ടിയിടിച്ച് അപകടമുണ്ടായി. മഴയില്‍ കണ്ണാടി പോലെ തിളങ്ങുന്ന റോഡില്‍ ബ്രേക്ക് ചെയ്ത് തെന്നിമറിഞ്ഞാണ് കൂടുതല്‍ അപകടങ്ങളും. മഴക്കാലത്ത് വാഹനങ്ങള്‍ റോഡില്‍ തെന്നിമറിഞ്ഞും കൂട്ടിയിടിച്ചും അപകടം ഉണ്ടാകാൻ സാദ്ധ്യത കൂടുതലാണ്. അല്‍പ്പമൊന്നു ശ്രദ്ധിച്ചാല്‍ പല അപകടങ്ങളും ഒരുപരിധി വരെ ഒഴിവാക്കാൻ സാധിക്കുമെന്നാണ് പൊലീസിന്റെ ഫേസ് ബുക്ക് മുന്നറിയിപ്പ്.
സുരക്ഷിതമായി വാഹനം ഓടിക്കുക
ശ്രദ്ധിച്ച് ഓടിക്കാം
- സാധാരണ വേഗതയേക്കാള്‍ അല്‍പ്പം വേഗത കുറച്ച് വാഹനമോടിക്കുക. സ്കിഡ്ഡിങ്ങ് മൂലം വാഹനം ബ്രേക്ക് ചെയ്യുമ്ബോള്‍ ഉദ്ദേശിച്ച സ്ഥലത്ത് നിർത്താൻ കഴിയണമെന്നില്ല
- നനഞ്ഞ റോഡില്‍ പെട്ടെന്ന് ബ്രേക്കിടുന്നത് അപകടത്തിന് കാരണമാകുന്നതിനാല്‍ മുമ്ബിലുള്ള വാഹനങ്ങളുമായി കൃത്യമായി അകലം പാലിക്കുക
3.വളവുകളില്‍ സാവധാനത്തില്‍ ബ്രേക്ക് ഉപയോഗിക്കുക
- വാഹനത്തിന്റെ ടയർ, ബ്രേക്ക്, ബ്രേക്ക് ലെെറ്റ്, ടെയില്‍ ലാമ്ബ്,വെെപ്പർ, ഇൻഡിക്കേറ്ററുകള്‍ എന്നിവ ശരിയായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക
- വെള്ളക്കെട്ടിലൂടെ യാത്ര ചെയ്യേണ്ടിവരുമ്ബോള്‍ ശ്രദ്ധിക്കുക. പരിചയമില്ലാത്ത റോഡുകളിലൂടെ യാത്ര ചെയ്യാതിരിക്കുക
- ഇരുചക്രവാഹനങ്ങള്‍ ഓടിക്കുമ്ബോള്‍ രണ്ടു കൈയും ഹാൻഡിലില്‍ മുറുക്കെ പിടിച്ച് മാത്രം വാഹനം ഓടിക്കുക. ഗട്ടറുകളും മറ്റും വെള്ളം നിറഞ്ഞ് കിടക്കുന്നുണ്ടാകും.
- സ്ഥിരമായി പോകുന്ന റോഡാണെങ്കിലും വെള്ളക്കെട്ട് കണ്ടാല്‍ അതില്‍ ഇറക്കാതിരിക്കാൻ ശ്രമിക്കുക. കാരണം റോഡിലെ കുഴികള്‍ കാണാൻ സാധിച്ചെന്ന് വരില്ല
- ഡിം ലൈറ്റ് പരമാവധി ഉപയോഗിക്കുക. വലിയ വളവുകളെ സമീപിക്കുമ്ബോഴും കയറ്റം കയറുമ്ബോഴും എതിരെ വരുന്ന വാഹനങ്ങള്‍ക്ക് സൂചന നല്കാൻ ബ്രൈറ്റ് മോഡ് ഉപയോഗിക്കുക.
- ഹെല്‍മെറ്റ് കൃത്യമായും ധരിക്കുക. ചിൻസ്ട്രാപ്പ് ഇട്ടിട്ടുണ്ട് എന്ന് ഉറപ്പുവരുത്തുക
വേണ്ട കുട ചൂടിയുള്ള യാത്ര
ഇരുചക്രവാഹനങ്ങള്‍ ഓടിക്കുമ്ബോള്‍ പിന്നിലിരിക്കുന്ന ആളെക്കൊണ്ട് കുട ചൂടിച്ച് യാതൊരു കാരണവശാലും വാഹനം ഓടിക്കരുത്. ഇത് കാഴ്ച, നിയന്ത്രണം, ശ്രദ്ധ എന്നിവ കുറച്ച്അപകടത്തിലേക്ക് നയിക്കും. സ്വന്തമായി കുടപിടിച്ചും പിന്നിലിരിക്കുന്നയാളിന്റെ കൈയില്‍ കുടപിടിച്ചുമുള്ള യാത്രകളാണ് മിക്കപ്പോഴും കാണാറുള്ളത്. പല മുന്നറിയിപ്പുകള്‍ ഉണ്ടായിട്ടും ഇത് ഇപ്പോഴും തുടരുന്നുണ്ട്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.