കൊണ്ടോട്ടി: പ്രായപൂർത്തിയാകാത്ത കുട്ടികളെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ച പ്രതി വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ കരിപ്പൂർ വിമാനത്താവളത്തിൽ പിടിയിലായി. കൊണ്ടോട്ടി മൊറയൂർ സ്വദേശി പുലിക്കുത്ത് സുലൈമാൻ (36) ആണ് അറസ്റ്റിലായത്.
കോഴിക്കോട് ബീച്ച് കാണിച്ചുതരാമെന്ന് പറഞ്ഞ് മൂന്ന് കുട്ടികളെ പ്രലോഭിപ്പിച്ച് മയക്കുമരുന്ന് നൽകി പീഡിപ്പിക്കുകയായിരുന്നു. ഇത് കുറേ ദിവസങ്ങൾ തുടർന്നു. ഒളിവിലായിരുന്ന പ്രതി ദുബായിലേക്ക് രക്ഷപ്പെടുന്നതിനിടെയാണ് പിടിയിലായത്. ഇയാള്‍ ഇത്തരത്തില്‍ കൂടുതല്‍ കുട്ടികളെ ഉപയോഗിച്ചിട്ടുണ്ടോ എന്ന കാര്യം അന്വേഷിച്ചു വരികയാണ്. മലപ്പുറം ജില്ലാ പൊലീസ് മേധാവി സുജിത്ത് ദാസ് ഐപിഎസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊണ്ടോട്ടി എഎസ്പി വിജയ് ഭാരത് റെഡ്ഡി ഐപിഎസിന്റെ നേതൃത്വത്തില്‍ കൊണ്ടോട്ടി എസ് ഐ ഫദില് റഹ്മാന്, കൊണ്ടോട്ടി ഡാന്‍സാഫ് ടീമും ചേര്‍ന്നാണ് പ്രതിയെ പിടികൂടി അന്വേഷണം നടത്തുന്നത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.