കോഴിക്കോട് : നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു. മയക്കുമരുന്ന് വിൽപ്പന, മോഷണം തുടങ്ങിയ നിരവധി കേസുകളിൽ പ്രതിയായ ഒളവണ്ണ സ്വദേശി പി.എ.അജ്നാസി(23) നെയാണ് ഡി.സി.പി. കെ.ഇ. ബൈജു ഐ.പി.എസിന്റെ നേതൃത്വത്തിലുള്ള സ്പെഷ്യല്‍ ആക്ഷൻ ഗ്രൂപ്പും നല്ലളം ഇൻസ്പക്ടര്‍ കെ.എ.ബോസിന്റെ നേതൃത്വത്തിലുള്ള നല്ലളം പൊലീസും ചേര്‍ന്ന് പിടികൂടിയത്.
സ്പെഷ്യല്‍ ആക്ഷൻ ഗ്രൂപ്പ് സബ്ബ് ഇൻസ്പെക്ടര്‍ ഒ.മോഹൻദാസ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ ഹാദില്‍ കുന്നുമ്മല്‍, ശ്രീജിത്ത് പടിയാത്ത്, സുമേഷ് ആറോളി, ഷഹീര്‍ പെരുമണ്ണ, രാകേഷ് ചൈതന്യം, അര്ജുൻ.എ.കെ., നല്ലളം സ്റ്റേഷനിലെ എസ്.സി.പി.ഒ. രതീഷ് എന്നിവരുടെ നേതൃത്വത്തിലാണ് ഇയാളെ പിടികൂടിയത്.
വിചാരണ നടക്കുന്ന ആറ് കേസുകൾ ഉൾപ്പെടെ പതിനഞ്ചോളം കേസുകളിൽ പ്രതിയാണെന്നും ബൈക്കില്‍ കറങ്ങി നടന്ന് മൊബൈൽ ഫോണും പണവും മോഷ്ടിക്കുന്നതിലും സമർത്ഥനാണെന്നും പൊലീസ് പറഞ്ഞു. ഇപ്പോൾ നടക്കുന്ന വിചാരണകളിൽ ഭൂരിഭാഗവും മോഷണക്കേസുകളാണ്. ടൗൺ സ്റ്റേഷനിലെ കവർച്ച കേസിൽ മൂന്ന് വർഷം തടവിന് ശിക്ഷിക്കപ്പെട്ട ഇയാൾ അപ്പീൽ ജാമ്യത്തിലാണ്. ആ കേസില്‍ ഈയിടെ പൊലീസിന് നേരെ വടിവാള്‍ വീശിയ സംഘത്തില്‍ പെട്ട മുഹമ്മദ് സുറാക്കത്താണ് കൂട്ടുപ്രതി.
ജില്ലാ പോലീസ് മേധാവി ഡിഐജി രാജ്പാല്‍മീണ ഐപിഎസിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കോഴിക്കോട് ജില്ലാ കളക്ടർ ഇയാൾക്കെതിരെ കാപ്പ ചുമത്താൻ ഉത്തരവിട്ടു. സിറ്റി സ്പെഷൽ ബ്രാഞ്ച് എ.സി.പി. എ.ഉമേഷിന്റെ നേതൃത്വത്തിൽ ഇയാളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ച് ജില്ലാ പോലീസ് മേധാവിക്ക് റിപ്പോർട്ട് നൽകി.
ഫോണ്‍ ഉപയോഗിക്കാറില്ലാത്ത ഇയാളെ രണ്ടു ദിവസത്തോളം വീടിന്റെ പരിസരത്ത് നിരീക്ഷിച്ച് ശേഷം പ്രതിയെത്തിയ ഉടൻ തന്നെ വീട് വളഞ്ഞ് പിടികൂടുകയായിരുന്നു. സ്ഥിരമായി കേസുകളിൽ ഉൾപ്പെട്ട ശേഷം ജാമ്യത്തിലിറങ്ങിയ ശേഷം വീണ്ടും ഗുരുതരമായ കുറ്റകൃത്യങ്ങൾ ചെയ്യുന്ന പ്രതികൾ സമൂഹത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയാണെന്നതിന്റെ അടിസ്ഥാനത്തിലാണ് ജില്ലയിൽ നിരവധി പേർക്കെതിരെ കാപ്പ ചുമത്തിയിരിക്കുന്നത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









