കുവൈറ്റ് സിറ്റി: സോഷ്യൽ മീഡിയയിൽ അശ്ലീല വീഡിയോ ക്ലിപ്പുകൾ പങ്കുവെച്ചതിന് നടിക്കും കാമുകനും രണ്ട് വർഷം തടവ് . ഇരുവർക്കും 2000 ദിനാർ പിഴ ചുമത്തി. ശിക്ഷാ കാലാവധിക്കുശേഷം പ്രവാസി കാമുകനെ കുവൈറ്റിൽ നിന്ന് നാടുകടത്തണമെന്നും കോടതി വിധിച്ചു. ഇരുവരുടെയും സ്വകാര്യ ദൃശ്യങ്ങൾ പകർത്തി സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
വീഡിയോ വൈറലായതോടെ സോഷ്യൽ മീഡിയയിൽ വിമർശനം ഉയർന്നിരുന്നു. തുടർന്ന് അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് പലരും ആവശ്യപ്പെട്ടു . സംഭവം പരിശോധിച്ച കുവൈത്ത് പബ്ലിക് പ്രോസിക്യൂഷനാണ് ഇരുവരെയും അറസ്റ്റ് ചെയ്യാനുള്ള ഉത്തരവിട്ടത്. സാമൂഹിക മാധ്യമങ്ങളില്‍ കൂടുതല്‍ ഫോളോവര്‍മാരെ ലഭിക്കാനാണ് വീഡിയോ പ്രചരിപ്പിച്ചതെന്ന് ഇവര്‍ പറഞ്ഞു. തുടര്‍ന്ന് വിചാരണ പൂര്‍ത്തിയാക്കിയ കോടതി കഴിഞ്ഞ ദിവസം ശിക്ഷ വിധിക്കുകയായിരുന്നു. ശിക്ഷിക്കപ്പെട്ട നടി നേരത്തെയും സാമൂഹിക മാധ്യമങ്ങളിലൂടെ അശ്ലീല വീഡോയകള്‍ പുറത്തുവിട്ടതിന് വിമര്‍ശനങ്ങളേറ്റുവാങ്ങിയിട്ടുണ്ട്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.