കാബൂള്‍: അമേരിക്കന്‍ സേനയുടെ അഫ്ഗാന് രക്ഷാദൗത്യത്തിനിടെ അഫ്ഗാന് യുവതി പെണ്‍കുഞ്ഞിന് ജന്മം നല്കി. അമേരിക്കന്‍ സേനയുടെ വിമാനം ജര്‍മ്മനിയിലെ രാംസ്റ്റീന്‍ എയര്‍ ബേസില്‍ ലാന്‍ഡ് ചെയ്യുന്നതിന് തൊട്ടു മുമ്പാണ് യുവതി കാർഗോ ബേയിൽ ഒരു പെൺകുഞ്ഞിന് ജന്മം നൽകി. ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സേന ഔദ്യോഗിക ട്വിറ്റര്‍ അക്കൌണ്ടില്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്.
അഫ്ഗാനിസ്ഥാന് താലിബാന് പിടിച്ചെടുത്തതിന് പിന്നാലെ നടത്തിയ രക്ഷാദൗത്യ വിമാനത്തിലായിരുന്നു യുവതി. വിമാനം ഉയര്‍ന്ന് 8,534 മീറ്റര്‍ മുകളിലായിരിക്കുമ്പോള്‍ തന്നെ യുവതിയുടെ ആരോഗ്യനില വഷളായിരുന്നു. വിമാനത്തിലെ വായു മര്‍ദ്ദം കുറവായതോടെയാണ് ആരോഗ്യനില മോശമായിത്തുടങ്ങിയതെന്ന് യു.എസ് എയര്‍ ഫോഴ്സ് ട്വീറ്റില്‍ വ്യക്തമാക്കി.
വായു മര്‍ദ്ദം വര്‍ധിപ്പിക്കാന്‍ വേണ്ടി ഉയരത്തില്‍ നിന്ന് വിമാനം താഴ്ത്തി പറത്താന്‍ കമാന്‍ഡര്‍ തീരുമാനിച്ചുവെന്നും ഇത് യുവതിയുടെ ജീന്‍ നില നിര്‍ത്താന്‍ സഹായിച്ചുവെന്ന് ട്വീറ്റില്‍ പറയുന്നു. രാംസ്റ്റീന്‍ എയര്‍ബേസില്‍ വിമാനം ഇറക്കിയതിന് പിന്നാലെ ആരോഗ്യ വിദഗ്ദരെത്തുകയും യുവതിക്ക് ആവശ്യമായ ചികിത്സാ സഹായം നല്‍കുകയും ചെയ്തു. പ്രസവത്തിന് ശേഷം കുട്ടിയും അമ്മയും സുഖമായിരിക്കുന്നുവെന്നും ഔദ്യോഗിക കുറിപ്പില്‍ വ്യക്തമാക്കി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.