പേരാമ്പ്ര: ചെറുവണ്ണൂർ പഞ്ചായത്തിലെപന്ത്രണ്ടാം വാർഡില്‍ മണിയംകുന്ന് പരിസര പ്രദേശമൊന്നാകെ ആഫ്രിക്കള് ഒച്ചുകളെകൊണ്ട് പൊറുതി മുട്ടുന്നു.
ചേമ്പ്, ചേന, ചീര, കയപ്പ, പടവലം, പച്ചമുളക് തുടങ്ങി എല്ലാ ചെടികളും ഒച്ച് തിന്നു നശിപ്പിക്കുകയാണ്. വാഴയിലും കുരുമുളക് വള്ളിയിലും കയറിപ്പറ്റും. തെങ്ങ് കവുങ്ങ്, മുരിങ്ങ, മാവ് തുടങ്ങിയ വ്യക്ഷങ്ങള്‍ ഒച്ചുകളുടെ വിഹാര കേന്ദ്രമായി മാറിയിരിക്കുകയാണെന്ന് പരിസരവാസികള്‍ പരാതിപ്പെടുന്നു.
വീടിന്റെ പുറം ചുവരുകള്‍ വരെ ഒച്ചുകള്‍ കൈയ്യടക്കിയിരിക്കുകയാണ്.ആഫ്രിക്കൻ ഒച്ചുകള്‍ ഇവിടെ എങ്ങനെ എത്തി എന്നതിനെ പറ്റി സമഗ്രമായ പഠനം നടത്താൻ ചെറുവണ്ണൂർ പഞ്ചായത്തും ബന്ധപ്പെട്ടവരും തയ്യാറാവണമെന്ന ആവശ്യമുയർന്നിട്ടുണ്ട്. ചെറുവണ്ണൂർ പഞ്ചായത്ത് ഭരണ സമിതി ഈ വിഷയത്തില്‍ അടിയന്തിരമായി ഇടപെടണമെന്നു ആർഎംപി നേതാവ് എം.കെ മുരളീധരൻ ആവശ്യപ്പെട്ടു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.